ന്യൂഡൽഹി: ഒരു ചായയിൽ തീരാത്ത സ്‌ട്രെസോ?. മലയാളികളുടെ മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്ന പ്രധാന മരുന്നാണ് ചായ. എന്ത് തല പുകഞ്ഞ് ഇരിക്കുകയാണെങ്കിലും ചായ കുടിച്ചാൽ നമ്മൾ ഓകെ ആണ്. പണ്ട് കാലം മുതൽ തന്നെ ചായയ്ക്ക് നമ്മുടെ ഭക്ഷണക്രമത്തിൽ വലിയ സ്വാധീനം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ മസാല ചായ ഉൾപ്പെടെ നിരവധി വൈറൈറ്റികൾ ഇന്ന് വിപണയിൽ ലഭ്യമാണ്. ഇതിനും ആരാധകർ ഉണ്ട്.
സധാരണയായി പാലും തേയിലയും പഞ്ചാസരുമാണ് ചായയിലെ ചേരുവകൾ. കൃത്യമായ അനുപാതത്തിൽ ഇവ മൂന്നും കൂടി ചേർന്നാൽ ടേസ്റ്റി ചായ തയ്യാർ. എന്നാൽ ഈ ടേസ്റ്റി ചായയിലേക്ക് അൽപ്പം ഉപ്പ് ചേർത്താലോ?. ഇത് കേൾക്കുമ്പോൾ നെറ്റി ചുളുക്കിയേക്കാം. എന്നാൽ ഉപ്പ് ചേർക്കുമ്പോൾ ചായയ്ക്ക് രുചി കൂടും എന്നാണ് അമേരിക്കയിലെ ഗവേഷകർ പറയുന്നത്.
ഡോ. മിച്ചൽ ഫ്രാങ്കി എന്ന അമേരിക്കൻ കെമിസ്റ്റ് ആണ് ചായയിൽ ഉപ്പ് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ. ചായ രുചികരമാക്കുന്നതിനായി ചില പൊടിക്കൈകളും മിച്ചൽ വ്യക്തമാക്കുന്നുണ്ട്.
മിച്ചലിന്റെ രീതിയിൽ എങ്ങിനെയാണ് ചായ ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ആവശ്യത്തിന് തേയില എടുത്ത ശേഷം അതിലേക്ക് ചൂട് വെള്ളം ഒഴിക്കണം. ഇത് പൂർണമായും ആറുന്നതിന് മുൻപായി തിളപ്പിച്ച ശേഷം എന്നായി തണുപ്പിച്ച പാൽ ചേർക്കാം. ശേഷം ഇത് തീയിൽ വച്ച് തിളപ്പിക്കാം. തിളയ്ക്കുന്നതിനിടെ അൽപ്പം ഉപ്പ് ചേർക്കാം.
ചായയിൽ തേയില ഉണ്ടാക്കുന്ന ചവർപ്പ് മാറ്റുന്നതിന് വേണ്ടിയാണ് പഞ്ചസാര ഇടുന്നത്. എന്നാൽ ഉപ്പാണ് ഈ ചവർപ്പ് മാറ്റാൻ ഏറെ നല്ലതെന്ന് മിച്ചൽ പറയുന്നു.
Discussion about this post