മാലി: രാജ്യത്തെ 28 ദ്വീപുകളിലായി ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ജലപദ്ധതികൾക്ക് നന്ദിയറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു.
മാലിദ്വീപിനെ എല്ലായ്‌പ്പോഴും പിന്തുണച്ചതിന് ഇന്ത്യൻ സർക്കാരിന്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ നന്ദി പറയുന്നു. സുരക്ഷ, വികസനം, സാംസ്കാരിക വിനിമയം എന്നിവയിലെ സഹകരണത്തിലൂടെ നമ്മുടെ രാഷ്ട്രങ്ങളെ കൂടുതൽ അടുക്കാനും , നമ്മുടെ ശാശ്വത പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും തുടരട്ടെ . ഞങ്ങൾ ഒരുമിച്ച്, ഈ മേഖലയെ ശോഭയുള്ളതും കൂടുതൽ സമ്പന്നവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നത് തുടരട്ടെ. മുയിസു പറഞ്ഞു.
ശനിയാഴ്ച മാലിദ്വീപിലെ 28 ദ്വീപുകളിലായി പൂർത്തിയാക്കിയ ജല-മലിനജല പദ്ധതികളുടെ ഔദ്യോഗിക കൈമാറ്റ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവും പങ്കെടുത്തു.
“ഇന്ന് ഡോ എസ് ജയശങ്കറിനെ കാണാനും മാലിദ്വീപിലെ 28 ദ്വീപുകളിലെ ജല, മലിനജല പദ്ധതികളുടെ ഔദ്യോഗിക കൈമാറ്റത്തിൽ അദ്ദേഹത്തോടൊപ്പം ചേരാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്,” യോഗത്തിൻ്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് മുയിസു എക്‌സിൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം മുഹമ്മദ് മുയിസു പ്രസിഡൻറ് സ്ഥാനത്തേക്ക് വന്നതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവതാളത്തിലായിരിന്നു. ഇത് പുനഃസ്ഥാപിക്കാനും ആഴത്തിലാക്കാനും ലക്ഷ്യമിട്ടുള്ള വിദേശകാര്യ മന്ത്രിയുടെ മാലദ്വീപിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് മുയിസുവും ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച.
ഇന്ത്യയെ സംബന്ധിച്ചും ചൈനയെ സംബന്ധിച്ചും വളരെ തന്ത്രപരമായ മേഖലയാണ് മാലിദ്വീപ്.
Discussion about this post