ദില്ലി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് വിവരങ്ങൾ പുതുക്കാൻ ശേഷിക്കുന്നത് വെറും രണ്ട് ദിവസം മാത്രം. ഉപഭോക്താക്കൾ ഓഗസ്റ്റ് 12-നകം കെവൈസി പുതുക്കിയില്ലെങ്കിൽ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാങ്ക്. 2024 മാർച്ച് 31 വരെ കെവൈസി പുതുക്കനുള്ളവർക്കാണ് ഈ നിർദ്ദേശം
ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈൽ നമ്പർ എന്നിവ കൊടുക്കണം . ഈ വിവരങ്ങളിൽ മാറ്റമൊന്നുമില്ലെങ്കിലും അത് ബാങ്കിനെ അറിയിക്കണം .
കെ വൈ സി അഥവാ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നത് ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കലിനും എതിരായ പോരാട്ടത്തിൽ ഒരു സുപ്രധാന ഘടകമാണ്, കൂടാതെ ബാങ്കിങ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ കാര്യങ്ങൾ എളുപ്പമാക്കുന്നതിനുള്ള ആദ്യപടിയുമാണ്.
Discussion about this post