കൊച്ചി; ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും ശേഷവും മത്തിലഭ്യത കുറഞ്ഞുതന്നെ. കനത്തചൂട് മൂലം നാടൻ മത്തി കേരള കടൽകടന്നു.നാടനു പകരം തമിഴ്‌നാട്ടിൽ നിന്ന് മുള്ള് കൂടുതലുള്ള മത്തിയാണ് വിപണിയിലെത്തുന്നത്. ട്രോളിംഗ് കാലത്ത് വള്ളക്കാർക്ക് നാടൻ മത്തി ലഭിച്ചിരുന്നു .ഡിമാൻഡ് കൂടിയതോടെ കിലോക്ക് 340 രൂപ വരെ ഉയർന്നു. ഇപ്പോൾ നാടനല്ലെങ്കിലും വരവ് മത്തിക്ക് കുറഞ്ഞ വില 280 രൂപയാണ്. അയിലയുടെ ലഭ്യതയും കുറഞ്ഞതോടെ വില 280 വരെയായി. എന്നാൽ കിളിമീൻ വില നൂറിലേക്ക് താഴ്ന്നു.മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 സെൽഷ്യസ് വരെയാണ്. കടലിലെ ചൂട് 28- 30 സെഷൽ്യസ് വരെയാണ്. ഇടക്ക് 32 വരെ എത്തും. മത്തിയും അയിലയും ആഴക്കടലിലേക്കും ചൂടുകുറഞ്ഞ തമിഴ്‌നാട്, കർണാടക തീരങ്ങളിലേക്ക് പായുകയാണ്.
മത്തിയുടെ വിലകൂടുതൽ കാരണം ചൂരയോ അയലയോ വാങ്ങാമെന്ന് വച്ചാൽ പഴകിയ മത്സ്യമാണോ എന്ന സംശയവും ഉയരും.ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയാണ് വില്പന. പഴക്കമുണ്ടെങ്കിലും ഇവ കാഴ്ചയിൽ പച്ചയാണെന്നെ തോന്നൂ. കേര പോലുള്ള മത്സ്യങ്ങളുടെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ചും വിൽക്കുന്നു.ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, മംഗലാപുരം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ മത്സ്യങ്ങളെത്തുന്നത്. തിരുത, പ്രായൽ, കേര, അയല, തിലോപ്പയ, ചൂര, അറക്കചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസവസ്തുക്കൾ കലർത്തി വിൽക്കുന്നത്.
Discussion about this post