സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം… ലോകത്തിന്റെ തെക്കും,വടക്കുംപടിഞ്ഞാറും കിഴക്കുമെല്ലാം കോളനികളുണ്ടാക്കി സമ്പത്തൂറ്റി സമൃദ്ധിയോടെ വാണിരുന്ന രാജ്യം.ബ്രിട്ടൻ. എന്നാലിന്ന് ബ്രിട്ടന്റെ പോക്ക് കണ്ട് ഞെട്ടുകയാണ് ലോകരാജ്യങ്ങൾ. സാമ്രാജ്യത്തിന്റെ പതനത്തിൽ നിന്ന് രാജ്യത്തിന്റെ ശോഷണത്തിലേക്ക് നീങ്ങുകയാണ് രാജ്യം. നൂറ്റാണ്ടുകൾ ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നു.
21ാം നൂറ്റാണ്ട് യുകെയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, 2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആരംഭിച്ച്, ബ്രെക്സിറ്റിന് ശേഷം ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായ ഇയുവുമായുള്ള ദീർഘകാല ബന്ധം വിച്ഛേദിച്ചതിലൂടെ പതനം ശക്തമായി. കോവിഡ് മഹാമാരി പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി. ബ്രിട്ടൻ സ്വയം ഒരു സമ്പന്ന വ്യാവസായിക രാജ്യമായിട്ടല്ല, സാമ്പത്തിക വികസന വെല്ലുവിളികൾ നേരിടുന്ന ഒരു ദരിദ്ര രാജ്യമായാണ് ചിന്തിക്കാൻ തുടങ്ങേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ന് ബ്രിട്ടനിൽ പോഷകാഹാരക്കുറവ് കുട്ടികളെ വേട്ടയാടുന്നു – ബ്രിട്ടനിലെ അഞ്ച് വയസ്സുള്ള കുട്ടികൾ യൂറോപ്പിലെ ഏറ്റവും ഉയരം കുറഞ്ഞവരിൽ ഒന്നാണ്. മൂന്ന് കുട്ടികൾ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.ഊർജ്ജ വില പ്രശ്‌നം കാരണം യുകെയുടെ സമ്പൂർണ്ണ ദാരിദ്ര്യം മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലായി
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണ്ടെത്തൽ. 1920 മുതൽ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും അപകടകരമായ പ്രതിസന്ധിയാണെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തിയത് 2022 ലാണ്. രാഷ്ട്രീയത്തിലെ അസ്ഥിരതയും തെറ്റായ ജിയോപൊളിറ്റിക്കൽ, സാമ്പത്തിക നയങ്ങളും രൂക്ഷമായ പ്രതിസന്ധി ബ്രിട്ടനിൽ സൃഷ്ടിച്ചിട്ടുണ്ട്. 2023 പുതുവർഷത്തിൽ ഒരു സമര കലണ്ടർ വരെ പുറത്തിറങ്ങി. വളർച്ച നിരക്കുകളുടെ സൂചികയിൽ എല്ലാം തന്നെ ബ്രിട്ടൻ താഴോട്ടാണ്.
Discussion about this post