കൊൽക്കത്ത; ബലാംത്സഗത്തിന് ഇരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ നഷ്ടപരിഹാരം നിഷേധിച്ച് ഇരയുടെ പിതാവ്. തന്റെ മകളുടെ കൊലപാതക കേസിൽ നഷ്ടപരിഹാരം സ്വീകരിക്കില്ല. അത് അവളെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പണം വേണ്ട, അധികാരികളിൽ നിന്നും തനിക്ക് വേണ്ടത് നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ മകളുടെ മരണത്തിൽ നഷടപരിഹാരമായില പണം വാങ്ങിയാൽ അത് അവളെ വേദനിപ്പിക്കും. എനിക്ക് അധികാരികളിൽ നിന്നും പണമല്ല വേണ്ടത്. നീതിയാണ്’- അദ്ദേഹം വ്യക്തമാക്കി.
തന്റെ മകൾക്കായുള്ള നീതിയ്ക്കായി രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന് എല്ലാവരോടും നന്ദിയറിയിക്കുന്നു. തങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരും തന്റെ മക്കൾക്ക് സമമാണ്. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും തക്ക ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സിബിഐ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.
Discussion about this post