ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ടാണ്ട് ദളിത് വിഭാഗത്തിന്റെ നേതാവിനെതിരെ ഗുരുതരമായ ജാതി പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് ദളിത് സെല്‍ നേതാവ് ജതീന്ദര്‍ ഗൗറിനെതിരെ ഗാസിയാബാദ് ജില്ലാ പ്രസിഡന്റ് ഓം പ്രകാശ് ശര്‍മ്മയാണ് ജാതീയ പരാമര്‍ശം നടത്തിയത് .നിന്നെ ഈ യോഗത്തില്‍ ആവശ്യമില്ലെന്നും, നിന്റെ സ്ഥാനം എന്റെ കാല്‍ ചുവട്ടിലാണെന്നും ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരസ്യമായ അധിക്ഷേപം.
ഗാസിയാബാദിലെ കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയായിരുന്നു സംഭവം.. ദളിത് സെല്‍ നേതാവായ ഗൗറും പരിപാടിയില്‍ പങ്കെടുക്കാനെത്തി . എന്നാല്‍ ഇത് നിന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടിയുള്ള യോഗമല്ലെന്നായിരുന്നു ജില്ലാ പ്രസിഡന്റിന്റെ പരാമര്‍ശം.
നിന്നെപ്പോലെയുള്ളവര്‍ ഈ യോഗത്തിലിരിക്കുകയാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെന്താണൊരു വിലയുള്ളതെന്നും ശര്‍മ്മ ചോദിച്ചു . പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് നവമാധ്യമങ്ങളിലും മറ്റും ഉയരുന്നത്.
ഐഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക്് ജതീന്ദര്‍ ഗൗര്‍ പരാതി അയച്ചിട്ടുണ്ട്.. കൃത്യമായ നടപടിയുണ്ടായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഗൗര്‍ കത്തില്‍ പറഞ്ഞിപിക്കുന്നത്.
ദളിതുകളോടുള്ള കോണ്‍ഗ്രസിന്റെ പൊതു സമീപനമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
Discussion about this post