കോട്ടയം: കോട്ടയം കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര് മരിച്ചു. ഇതില്‍ രണ്ട് പേര് ബംഗാള്‍ സ്വദേശികളാണ്.
കുറിച്ചി സ്വദേശി ഷിബു, ബംഗാളിലെ മാൾഡ സ്വദേശികളായ ജഹാംഗീർ, മുഫ്താർ എന്നിവരാണ് മരിച്ചത്.
കുറിച്ചി കാലായിപ്പടിയിൽ ഉച്ചയോടെയായിരുന്നു അപകടം. ഉപയോഗശൂന്യമായി കിടന്ന കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മൂവരും. പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി.
Discussion about this post