പത്തനംതിട്ട: ആറ് വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്‌ന തിരോധാന കേസിൽ വൻ വഴിത്തിരിവെന്ന് സൂചന. കാണാതാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടിരുന്നു എന്ന ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധയാകര്ഷിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോട് നടത്തിയ വെളിപ്പെടുത്തലിലാണ് അതി നിർണായകമായ പരാമർശങ്ങൾ ഇപ്പോൾ ലോഡ്ജ് ജീവനക്കാരി നടത്തിയിട്ടുള്ളത് . അജ്ഞാതനായ ഒരു യുവാവും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു എന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തുന്നുണ്ട്.
കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ആറ് വർഷം മുമ്പ് കാണാതായ ജസ്ന ജെയിംസ്.
മുമ്പ് ഇവർ ജോലി ചെയ്തിരുന്ന ലോഡ്ജിന് സമീപത്തുനിന്നാണ് ജസ്നയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളത്. ജസ്നയെ കാണാനില്ലെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഇത് അന്ന് ഇവിടെവച്ചുകണ്ട പെൺകുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചിരിന്നുവെന്നും എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടരുതെന്ന് ഉടമ പറഞ്ഞിരുന്നുവെന്നും മുൻജീവനക്കാരി പറയുന്നുണ്ട്.








