ന്യൂയോർക്ക്:സെർച്ച് എൻജിൻ മേഖലയിലെ ആദ്യത്തേതും അവസാനത്തേതുമായ വാക്കാണ് നിലവിൽ ഗൂഗിൾ . എന്നാൽ ആഗോള ടെക് ഭീമനായ ഗൂഗിളിനെ നിയന്ത്രിക്കാനുള്ള സാദ്ധ്യതകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായാണ് ഇപ്പോൾ റിപോർട്ടുകൾ പുറത്തു വരുന്നത് . ഓൺലൈൻ സെർച്ച് വിപണിയിൽ ഗൂഗിളിന്റെ കുത്തകവത്കരണം തടയണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇപ്പോഴുള്ള ഒറ്റ കമ്പനി എന്നത് മാറ്റി ഗൂഗിളിനെ ചെറുഘടകങ്ങളാക്കി മാറ്റാനാണ് നീക്കമെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിൾ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് അടുത്തിടെ കൊളംബിയ കോടതി വിധിച്ചിരുന്നു, ഇതിനെ തുടർന്നാണ് നിർണ്ണായക നീക്കവുമായി അമേരിക്ക മുന്നോട്ട് പോകുന്നത്.
Discussion about this post