ന്യൂഡൽഹി : നഴ്‌സിംഗ് വിദ്യാർത്ഥിയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിലെ അശോക് നഗറിലാണ് സംഭവം.
ഞായറാഴ്ചയാണ് 22 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. വാതിൽ തുറക്കാത്തതിനാൽ പോലീസ് വാതിൽ തകർത്ത് കയറുകയായിരുന്നു. കയറിയപ്പോൾ പെൺകുട്ടി അബോധവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ കൈയിൽ കാനലുയും സീലിംഗ് ഫാനിൽ തൂങ്ങികിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പോലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു.
Discussion about this post