ന്യൂഡൽഹി: കൊൽക്കൊത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കേസ് ഫയൽ ചെയ്യാൻ വൈകിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. യുവതിയുടെ ശവസംസ്‌കാരം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് കേസ് ഫയൽ ചെയ്തത്. എന്തുകൊണ്ടാണ് ഇത്രയും വൈകാൻ കാരണം. ഇത്രയും നേരം ആശുപത്രി അധികൃതർ എന്ത് ചെയ്യുകയായിരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു.
ആശുപത്രി അധികൃതരും പോലീസും എന്തായിരുന്നു ചെയ്തിരുന്നത്. എഫ്‌ഐആർ ഫയൽ ചെയ്യാൻ വൈകി. യുവതിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുന്നത് വൈകി. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. അതും ആശുപത്രിയിലാണ ഈ സംഭവം നടന്നത് എന്നും കോടതി വിമർശിച്ചു.
ഇരയുടെ പേരും മൃതദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും മാദ്ധ്യമങ്ങളിൽ രപചരിച്ചതിൽ കോടതി ആശങ്ക രേഖപ്പെടുത്തി. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാൻ സുപ്രീംകോടതി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. സമാധാനമായി പ്രതിഷേധം നടത്തുന്നവർക്ക് മേൽ സർക്കാർ അക്രമം അഴിച്ചു വിടരുതെന്നും കോടതി നിർദേശിച്ചിരുന്നു.
വ്യാഴാഴ്ച്ചയ്ക്കം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം നടക്കുന്നഅക്രമ സംഭവങ്ങളുടെയും നാശനഷ്ടങ്ങളുടെയും റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാരിനോടും കോടതി നിർദേശിച്ചു.










Discussion about this post