യുവതലമുറയെ തങ്ങളോടൊപ്പം ചേർത്തുപിടിക്കാനും രാജ്യത്തിന്റെ പുരോഗതിയിൽ അവർവഹിക്കുന്ന പങ്കിനെ പ്രകീർത്തിക്കാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിചെങ്കോട്ടയുടെ ചരിത്രപ്രസിദ്ധമായ മതിൽക്കെട്ടിൽ തുടർച്ചയായ 13-ാം തവണയും ദേശീയപതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജവാഹർലാൽ നെഹ്‌റുവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ്നരേന്ദ്ര മോദി.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്ക്നയിക്കുന്നതിനായി ഏഴ് പ്രധാന മേഖലകളിൽ ഊന്നൽ നൽകുന്ന ‘സപ്തധാര’ വികസന രേഖ(Saptdhara framework) പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
ജനറേഷൻ ഇസഡിന്റെ (Gen Z) ആശയങ്ങൾക്കും ‘യുവശക്തി’ക്കും വലിയ പ്രാധാന്യമാണ്സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി








