മുംബൈ: ലോകത്തിന് പുതിയ ഭീഷണിയായി ഉയർന്നു വരുന്ന എംപോക്‌സ് രോഗത്തിന് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് കമ്പനി സി.ഇ.ഒ. അദാര്‍ പുനെവാല. അടുത്തിടെയാണ് ഈ രോഗത്തെ ഏറെ സൂക്ഷിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്.
ഏകദേശം ഒരു ഡസനിലധികം ആഫ്രിക്കന്‍രാജ്യങ്ങളില്‍ കുട്ടികളിലടക്കം എംപോക്‌സ് പടർന്നു പിടിച്ചിട്ടുണ്ട്. ഇഎന്നാൽ ആവശ്യത്തിനുള്ള വാക്‌സിൻ നിലവിൽ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ പരീക്ഷണം മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ മികച്ച ഒരു വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’ -പുനെവാല പറഞ്ഞു.
Discussion about this post