ന്യൂഡൽഹി : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നഗ്രാമം എവിടെയാണ് എന്ന് അറിയോ ….? അത് ഇന്ത്യയിലാണ്. എന്നാൽ ഇന്ത്യയിൽ എവിടെയാണ് എന്ന് അറിയോ…? അത് വേറെ എവിടെയും അല്ല. അങ്ങ് ഗുജറാത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്ത്. ഇവിടെയാണ് നിരവധി പ്രമുഖ വ്യവസായികളും ഉള്ളത്.
ഗുജറാത്ത് കച്ചിലെ മദാപ്പർ ആണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നഗ്രാമം എന്നറിയപ്പെടുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്നവർക്ക് ബാങ്കുകളിൽ ഉള്ളത് 7,000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ്. എസ്ബിഐ, പിഎൻബി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, യൂണിയൻ ബാങ്ക് തുടങ്ങി ഈ ഗ്രാമത്തിൽ പതിനേഴ് ബാങ്കുകളുണ്ട്. രാജ്യത്ത് മറ്റൊരു ഗ്രാമത്തിലും ഇത്രയധികം ബാങ്കുകളില്ല. ഇവിടത്തെ ജനസംഖ്യ ഏകദേശം 32,000 ആണ്. 2011 ൽ 17,000 ആയിരുന്നു.
ഈ ഗ്രാമം ഇത്ര സമ്പന്നമാവാൻ കാരണം എന്താന്ന് വെച്ചാൽ ഗ്രാമത്തിലെ 65 ശതമാനത്തിലേറെ പേരും എൻആർഐകളാണ് എന്നതാണ്. ഇവിടെ ഏകദേശം 20000ത്തോളം വീടുകളുണ്ട്. 1200ത്തിലധികം കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു. ഒരു കുടുംബത്തിലെ ഒരാൾ എങ്കിലും യുകെ, യുഎസ്എ, ആഫ്രിക്ക, ഗൾഫ് എന്നിവടങ്ങളിൽ ജോലിയുള്ളവരാണ്.
ഇവരുടെ വരുമാനത്തിന്റെ വലിയ ഒരു ശതമാനം നാട്ടിലേക്കു തന്നെ ഇവർ എത്തിക്കുന്നു. സ്ഥലത്തെ ബാങ്കുകളിൽ നിക്ഷേപിക്കുന്നു. ഒപ്പം വ്യവസായങ്ങളും നാട്ടിൽ തന്നെ ആരംഭിക്കുന്നു. ഇതോടെയാണ് ഗ്രാമം സമ്പന്നമായത്.
Discussion about this post