ലണ്ടൻ: നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്‌സൺ വിവാഹിതയായി. ഹോളിവുഡ് നടൻ എഡ് വെസ്റ്റിക്കിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. സംഗീതജ്ഞൻ കൂടിയാണ് എഡ് വെസ്റ്റ്‌വിക്ക്.
സ്വിറ്റ്‌സർലാൻഡിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആൽപ്‌സ് പർവ്വത നിരകളിൽ വെച്ച് മോതിരം മാറ്റുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പുറത്തുവന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതർ ആയത്. കഴിഞ്ഞ വർഷം ആയിരുന്നു എമി ജാക്‌സൺ വെസ്റ്റ്‌വിക്കുമായുള്ള പ്രണയം തുറന്നുപറഞ്ഞത്.
എമി ജാക്‌സണിന്റെ രണ്ടാം വിവാഹം ആണ് വെസ്റ്റ്‌വിക്കുമായുള്ളത്. 2015 ൽ ആയിരുന്നു നടിയുടെ ആദ്യവിവാഹം. ഇതിൽ ഒരു കുട്ടിയും ഉണ്ട്. പിന്നീട് 2019 ൽ ഈ വിവാഹ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post