Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയർന്നത് 30 മടങ്ങ്; ആയുധം വാങ്ങുന്നവരിൽ പ്രധാനി അമേരിക്ക

by Brave India Desk
Aug 23, 2024, 08:46 pm IST
in USA, India, Defence
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ഉണ്ടായത് അസാധാരണമായ വർദ്ധനവ്. കണക്കുകൾ പ്രകാരം മോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പുണ്ടായിരുന്നതിൽ നിന്നും 30 ഇരട്ടിയിലധികമാണ് ഇന്ത്യയുടെ പ്രധിരോധ നിർമ്മാണം വർദ്ധിച്ചത്. നിലവിൽ 90 ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധം കയറ്റുമതി ചെയ്യുന്നത്. റഷ്യ- യുക്രൈൻ യുദ്ധവും, ഇസ്രായേൽ- ഹമാസ് സംഘർഷവും കൂടിയായതോടെ ഇന്ത്യയുടെ ആയുധ കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട് എന്നാണ് യാഥാർഥ്യം.

2024-2025 ആദ്യ പാദത്തിൽ മാത്രം, മുൻ വർഷം ഇതേ കാലയളവിലെ 3,885 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 78% ഉയർന്ന് 6,915 കോടി രൂപയിലെത്തി.

Stories you may like

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

ഈ കയറ്റുമതി കുതിച്ചുചാട്ടത്തിന് പിന്നിൽ മോദി സർക്കാറിന്റെ ഇച്ഛാശക്തിയും നയങ്ങളും ഒരു പ്രധാന ചാലക ശക്തിയാണ്. മോദി സർക്കാർ ലൈസൻസിംഗും മറ്റ് പ്രക്രിയകളും ലളിതമാക്കുകയും  ആയുധങ്ങൾ വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ഉദാരമാക്കുകയും ചെയ്തിരുന്നു.

മുൻ നോർത്തേൺ ആർമി കമാൻഡറായ ലെഫ്റ്റനൻ്റ് ജനറൽ എച്ച് എസ് പനാഗ് (റിട്ട) ഈ തന്ത്രപരമായ മാറ്റത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. 2013-14 കാലഘട്ടത്തിൽ ഇന്ത്യയുടെ കയറ്റുമതി, അന്നത്തെ വിനിമയ നിരക്കിൽ 110 മില്യൺ ഡോളറായിരുന്നു. ഒരു പ്രതിരോധ കയറ്റുമതി നയവും നമുക്ക് അന്നുണ്ടായിരുന്നില്ല

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടിയ ശേഷം വിദേശ വ്യാപാര നയത്തിന് കീഴിലാണ് കയറ്റുമതി നടത്തിയത്. 2014 സെപ്റ്റംബറിൽ മോദി സർക്കാർ പ്രതിരോധ കയറ്റുമതിക്കായി ഒരു നയം ആവിഷ്കരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് നമ്മുടെ രാജ്യം കയറ്റുമതി പ്രോത്സാഹനം/സുഗമമാക്കൽ, നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുന്നത് .

പിന്നീടുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു.  2020-ൽ തുടക്കമിട്ട ഒരു പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ കയറ്റുമതിയിൽ 35,000 കോടി രൂപ (5 ബില്യൺ ഡോളർ) കൈവരിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിട്ടത്. 2025-ഓടെ പ്രതിരോധ ഉൽപ്പാദനത്തിൽ 1.75 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) വിറ്റുവരവ് നേടാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്.

പ്രതിരോധ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത് 2023-2024ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,083 രൂപ എന്ന റെക്കോർഡ് സംഖ്യയിലെത്തി എന്നാണ്. അതായത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 32.5% വർദ്ധന.

ഇന്ത്യയുടെ മൊത്തം പ്രതിരോധ കയറ്റുമതിയുടെ ഏകദേശം 50% വരുന്നത് അമേരിക്കയിലേക്കാണ്. ഇതോടു കൂടി ഇന്ത്യൻ പ്രതിരോധ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി അമേരിക്ക ഉയർന്നു. അമേരിക്കൻ കമ്പനികൾ അവരുടെ ആഗോള വിതരണ ശൃംഖലകളുടെയും ഓഫ്‌സെറ്റ് പ്രതിബദ്ധതകളുടെയും ഭാഗമായി ഇന്ത്യയിൽ നിന്ന് സിസ്റ്റങ്ങളും സബ്സിസ്റ്റങ്ങളും ഘടകങ്ങളും സോഴ്‌സിംഗ് ചെയ്യുന്നതാണ് ഈ ശക്തമായ വ്യാപാര ബന്ധത്തിന് പ്രധാന കാരണം. ഇന്ത്യയിൽ കാര്യമായ പ്രവർത്തനങ്ങളുള്ള ബോയിംഗും ലോക്ക്ഹീഡ് മാർട്ടിനും ആണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്.

ടാറ്റ ബോയിംഗ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (ടിബിഎഎൽ) ഹൈദരാബാദിലെ ഒരു കേന്ദ്രത്തിൽ ബോയിംഗിൻ്റെ എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനുള്ള എയ്‌റോ-സ്ട്രക്ചറുകൾ നിർമ്മിക്കുന്നുണ്ട് . ഇവിടെ വച്ചാണ് 200-ലധികം അപ്പാച്ചെ ഫ്യൂസലേജുകളും മറ്റ് വിമാന ഘടകങ്ങളും വിതരണം ചെയ്യുന്നത് . ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായുള്ള (ടിഎഎസ്എൽ) ലോക്ക്ഹീഡ് മാർട്ടിൻ്റെ പങ്കാളിത്തവും സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കിയിട്ടുണ്ട്, മറ്റൊരു സംയോജിത സംരംഭത്തിൽ നിന്നും C-130J ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിനായി 200-ലധികം എംപെനേജുകൾ നിർമ്മിക്കുകയും വേറൊരു സ്ഥലത്തു നിന്നും S-92 ഹെലികോപ്റ്ററിന് 157-ലധികം ക്യാബിനുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. അതായത് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി ഇന്ത്യ ആണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

എന്തായാലും വെറും 10 കൊല്ലത്തിനുള്ളിൽ ഇന്ത്യയുടെ ആഭ്യന്തര ആയുധ വ്യാപാര രംഗം കൈവരിച്ച വളർച്ച അത്ഭുതകരമാണ് എന്ന് തന്നെ പറയേണ്ടി വരും. ഇതിന്റെ പ്രധാന പങ്ക് പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ധേഹത്തിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കും ആണ്.

Tags: Narendra Modiindiadefence export
Share1
Tweet
SendShare

Latest stories from this section

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

Discussion about this post

Latest News

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies