കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രശസ്ത നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്‍റെ ആരോപണം ഗുരുതര സ്വഭാവമുള്ളതെന്ന് സൂചന. ഇതിനെ തുടർന്ന് ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് ആരോപണം. നിയമപരമായി നോക്കുകയാണെങ്കിൽ ഇത് ഗുരുതരമായ സാഹചര്യം ആണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി സിദ്ധിഖ് പീഡിപ്പിച്ചുവെന്നാണ് നടി ഇന്നലെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത് . അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. ഇതിനെ എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് സിദ്ധിഖ് ബലാത്കാരം ചെയ്തുവെന്നുമാണ് നടിയു മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
Discussion about this post