Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിനിമാ മേഖലയിൽ “സീൻ ഡാർക്ക് ആണ്, പ്രതീക്ഷ വേണ്ട”; ലൈംഗിക അതിക്രമത്തെ വിവാദത്തിൽ പ്രതികരിച്ച് മുരളി തുമ്മാരുകുടി

by Brave India Desk
Aug 26, 2024, 08:47 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: സിനിമയിലെ പ്രശസ്തരായ വ്യക്തികൾക്കെതിരെ വിവിധ കോണുകളിൽ നിന്നും നടിമാർ നടത്തിയ തുറന്നു പറച്ചിലുകൾ കേട്ട് ഞെട്ടി നിൽക്കുകയാണ് മലയാളികൾ. എന്നാൽ ഈ സാഹചര്യത്തിൽ ചിലർ കൈക്കൊള്ളുന്ന പ്രേത്യേകതരം മൗനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. അതോടൊപ്പം ഇത്തരക്കാർ ഭരിക്കുന്ന ഈ സംവിധാനത്തിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

വിശദമായ കുറിപ്പ് കാണാം..

Stories you may like

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും

മലയാള സിനിമാരംഗത്തെ അടിമുടി പിടിച്ചുകുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു.

ജഗദീഷിനെപ്പോലെ ഉർവ്വശിയെപ്പോലെ അർത്ഥശങ്കക്ക് ഇടയില്ലാതെ അതിജീവിതമാർക്ക് ഒപ്പം നിൽക്കുന്നവർ വിരളം. “എന്റെ വാതിലിൽ ആരും മുട്ടിയിട്ടില്ല” അതു കൊണ്ട് പ്രശ്നമുണ്ടോ എന്നറിയാത്ത നിഷ്കളങ്കർ ഏറെ. വാർത്തയാകുമ്പോൾ കുറച്ച് എരിവും പുളിയും വേണ്ടേ എന്ന് മറ്റൊരാൾ. “പഴയ കാലത്തെ കാര്യത്തിൽ ഇപ്പോൾ പരാതി നൽകാൻ വരുന്നത് ബാലിശം” എന്ന് വേറൊരാൾ.

ഒരു ബലിശവുമില്ല. അതിജീവിതമാർക്ക് സുരക്ഷിതത്വം തോന്നുന്ന സമയത്ത് അവർ സംസാരിക്കും, ചിലപ്പോൾ പരാതി നൽകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരം പറയാൻ കുറ്റവാളികൾ ജീവിതകാലം ബാധ്യസ്ഥരാണ്. അതിന് ടൈംടേബിൾ വെക്കാൻ കുറ്റം ചെയ്യുന്നവർക്ക് ഒരവകാശവുമില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പേടിച്ചു ജീവിക്കുക മാത്രമേ നിവർത്തിയുള്ളൂ.

“ആരോപണത്തിന്റെ പേരിൽ ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ” എന്നൊരാൾ.

പരിഷ്കൃത സമൂഹം ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയാണല്ലോ ഇവിടെ ചർച്ച നടക്കുന്നത്!
പ്രതികരണം ശ്രദ്ധിച്ചാൽ കുറച്ചു കാര്യങ്ങൾ വ്യക്തം

1. എഴുതിക്കൊടുത്ത സ്ക്രിപ്റ്റുമായി കാമറക്ക് മുന്നിൽ പറയുന്ന മിടുക്കൊന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇവർക്കില്ല.

2. മലയാള സിനിമയിലെ മുൻനിര ഡയലോഗ് എഴുത്തുകാർ വിചാരിച്ചാൽ പറഞ്ഞു തീർക്കാവുന്നതല്ല ഈ വിഷയം.
3. സിനിമയിലെ ശക്തർക്കെതിരെ സംസാരിച്ചവർക്കെല്ലാം കരിയർ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ വെടിയും പുകയും കഴിയുമ്പോൾ അതു തന്നെ സംഭവിക്കും എന്ന് മുൻപരിചയത്തിന്റെ വെളിച്ചത്തിൽ ആളുകൾ ഭയക്കുന്നുമുണ്ട്.

4. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ പ്രമുഖ താരങ്ങളോ സംവിധായകരോ പോലും വ്യക്തിപരമായി പ്രതികരിച്ചില്ല എന്നതോ പോട്ടേ, കൂട്ടായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത്, ആരോപണ വിധേയരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്, അതിജീവിതമാർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഒരു പ്രസ്ഥാവന പോലും ഇറക്കിയിട്ടില്ല. ന്യൂജെൻ ഒക്കെ സിനിമയിലേ ഉള്ളൂ.

5. പഴയ തലമുറയിലെ താപ്പാനകളുടെ മൗനവും ശ്രദ്ധിക്കേണ്ടതാണ്. പ്രതികരിക്കാതിരിക്കുന്നതും ഒരു പ്രതികരണം തന്നെയാണ്. അതും വായിച്ചെടുക്കാനാകും.
ആകെ മൊത്തം പറഞ്ഞാൽ സീൻ ഡാർക്ക് ആണ്. പ്രതീക്ഷ വേണ്ട.
മുരളി തുമ്മാരുകുടി

Tags: Murali Thummarukudicinema controversy
Share2TweetSendShare

Latest stories from this section

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

Discussion about this post

Latest News

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies