എറണാകുളം: നടൻ മണിയപിള്ള രാജുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി മിനു മുനീർ. തന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് മണിയൻപിള്ള രാജു മോശമായി പെരുമാറി എന്നാണ് മുനു പറയുന്നത്. സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു മിനുവിന്റെ പ്രതികരണം.
ഒരിക്കൽ ലൊക്കേഷനിലേക്ക് തനിക്കൊപ്പം മണിയൻ പിള്ള രാജുവിനെ കയറ്റിവിട്ടു. അത് മനപ്പൂർവ്വം ആയിരുന്നു. ഈ സമയത്ത് തന്നെ പരിചയപ്പെട്ട് വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. ഹസ്ബൻഡ് ഗൾഫിൽ ആണെങ്കിൽ കാര്യങ്ങൾ ഒക്കെ എങ്ങിനെ നടന്ന് പോകുന്നു, തനിയെ ജീവിക്കുന്നത് എങ്ങിനെ എന്നെല്ലാം അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങൾ കേട്ടപ്പോൾ താൻ അസ്വസ്ഥയായി.
ഒറ്റയ്ക്ക് ജീവിക്കുന്നത് കഷ്ടമല്ലെ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇന്ന് സാങ്കേതിക വിദ്യകൾ ഒരുപാട് മാറിയെന്നും, ഗൾഫിൽ ഭർത്താക്കന്മാരുള്ള ഭാര്യമാർക്ക് മറ്റ് ആണുങ്ങളെ തേടി പോകേണ്ട കാര്യമില്ലെന്നും താൻ തുറന്നടിച്ചു. എന്നെ വണ്ടിയോടിക്കാൻ പോലും അദ്ദേഹം സമ്മതിച്ചില്ല എന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post