ചുറ്റുപാടുകളിൽനിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാൽപാദങ്ങളിൽ ധരിക്കുന്ന ഒന്നാണ് ചെരുപ്പ്, ചെരിപ്പ് അല്ലെങ്കിൽ പാദരക്ഷ. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്. വസ്ത്രങ്ങളിൽ എന്നതു പോലെയോ അതിൽ കൂടുതലോ പ്രധാനപ്പെട്ടതാണ് പാദരക്ഷയുടെ അളവിലുള്ള കൃത്യത. തെറ്റായ അളവിലുള്ള ചെരിപ്പ് ധരിക്കുന്നത് നിരവധി പ്രശ്‌നങ്ങൾ ശരീരത്തിന് ഉണ്ടാകാൻ കാരണമാകും.
എന്നാൽ ഈ തലവേദനകളൊന്നും ഇല്ലാത്ത ചെരിപ്പ് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ടാത്ത ഒരു ഗ്രാമമുണ്ട്. ആ ഗ്രാമം തമിഴ്‌നാട്ടിലാണ്. ചെന്നൈയിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആൻഡമാൻ (Andaman) എന്ന കൊച്ചു ഗ്രാമമാണ് അത്.
ഈ ഗ്രാമത്തിൽ പ്രായമായവരോ രോഗികളോ മാത്രമേ ചെരിപ്പ് ധരിച്ച് നടക്കൂ, മറ്റുള്ളവരെല്ലാം നഗ്‌നപാദരായി വേണം ഗ്രാമത്തിലൂടെ നടക്കാൻ. കുട്ടികളും ചെരുപ്പ് ധരിക്കാതെയാണ് സ്‌കൂളുകളിലും മറ്റും പോകുന്നത്. പരമ്പരാഗതമായി ഈ ഗ്രാമത്തിലെ നാട്ടുകാർക്കിടയിലുള്ള ഒരു വിശ്വാസത്തിൻറെ പേരിലാണ് ചെരുപ്പുകൾ ധരിക്കാതെ നടക്കുന്നത്.
മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണിൽ നഗ്‌നപാദരായി ഇവർ നടക്കുന്നത്. തങ്ങളുടെ ഗ്രാമത്തെ ഒരു ക്ഷേത്രം പോലെയാണ് അവർ കാണുന്നത്. ആളുകൾ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാത്ത പോലെ ഗ്രാമത്തിലും ചെരിപ്പുകൾ ബഹിഷ്‌കരിച്ചിരിക്കുന്നു. പരമ്പരാഗതമായ വിശ്വാസം പിന്തുടർന്ന് ഇന്നും ഗ്രാമവാസികൾ അത് പാലിക്കുന്നു. ഈ ആചാരം ചെയ്യാൻ മടികാണിക്കുന്നവർക്ക് ദുരൂഹമായ പനി പിടിപെടുമെന്നും അത് ഗ്രാമത്തിൽ പടർന്ന് എല്ലാവരെയും കൊല്ലുമെന്നും ഗ്രാമവാസികൾ കരുതുന്നു












Discussion about this post