നൂയോർക്ക്: കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ തന്നെ ലോകം മുഴുവൻ വെള്ളത്തിനടിയിൽ ആകുമെന്ന് സെക്രട്ടറി ജനറൽ ആന്റോണിയോ ടുട്ടാറസ് അറിയിച്ചു. യു എന്നും വേൾഡ് മെട്രാളോജിക്കൽ ഓർഗനൈസേഷനും സംയക്തമായി നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമുദ്രങ്ങളിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുന്നുവെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ ഉദ്ദരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പസഫികിനോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങളിലെ ദ്വീപുകളിലാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. കാലാവസ്ഥ വ്യതിയാനം ഭൂമിയിൽ ചൂട് വർദ്ധിക്കുന്നതിന് കാരണം ആയിട്ടുണ്ട്. ഇത് മഞ്ഞുമലകൾ ഉരുകുന്നതിലേക്ക് നയിച്ചു. ഇതാണ് സമുദ്രങ്ങളിൽ ജലനിരപ്പ് വർദ്ധിക്കാൻ ഇടയാക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ അവസ്ഥയ്ക്ക് കാരണം ആയത് മനുഷ്യർ ആണെന്നാണ് ഗുട്ടാറസ് പറയുന്നത്. ഭൂമിയിൽ ചൂട് വർദ്ധിക്കുന്നതിനാൽ മഞ്ഞുരുകുന്നതും സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുന്നതും തുടരും. ഇത് ഭൂമി മുഴുവൻ വെള്ളത്തിനടിയിൽ ആകാൻ ഇടയാക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികൾ രാജ്യങ്ങൾ സ്വീകരിക്കണം എന്ന് ഗുട്ടാറസ് വ്യക്തമാക്കി.
വായു ശുദ്ധീകരിക്കാനുള്ള നടപടികൾ രാജ്യങ്ങൾ കാര്യക്ഷമമാക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 99 ശതമാനം ആളുകളും മലിനമായ വായു ആണ് ശ്വസിക്കുന്നത്. മലിനമായ വായു ശ്വസിക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 80 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 7 ലക്ഷം കുട്ടികളാണ് മരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post