എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവാവ്. തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് പകർത്തി നടിയ്ക്ക് നൽകിയതായി യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.
തന്റെ നഗ്നചിത്രങ്ങൾ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി വാസ്തവമാണ്. രഞ്ജിത്ത് മുറിയിൽവച്ച് തന്നോട് വസ്ത്രം അഴിക്കാൻ പറഞ്ഞു. നഗ്നനായി നിൽക്കാൻ ആവശ്യപ്പെട്ടു. ഈ സമയം അദ്ദേഹം ഒരു നടിയുമായി സംസാരിക്കുന്നുണ്ടായിരുന്നു. ആ നടിയുടെ പേര് താൻ ഒരു സ്വകാര്യമാദ്ധ്യമത്തിന് മുൻപിൽ വെളിപ്പെടുത്തിയിരുന്നെന്നും യുവാവ് വ്യക്തമാക്കി.
നടി രേവതിയ്ക്കായിരുന്നു അദ്ദേഹം ചിത്രങ്ങൾ പകർത്തി നൽകിയത്. രേവതി ആണെന്നാണ് അദ്ദേഹം തന്നോട് പേര് പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിന് ബന്ധമുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. എന്റെ ഫോട്ടോസ് എടുത്ത് മൊബൈലിൽ അയക്കുന്നത് കണ്ടപ്പോൾ ആരാണ് എന്ന് ചോദിച്ചു. അപ്പോഴാണ് രേവതിയ്ക്ക് ആണ് എന്ന് പറഞ്ഞത്. നിന്നെ കണ്ടിട്ട് അവർക്ക് ഇഷ്ടമായി എന്ന് സംവിധായകൻ പറഞ്ഞു. ബാംഗ്ലൂരിലെ മുറിയിൽവച്ചായിരുന്നു മുഴുവൻ സംഭവങ്ങളുമെന്നും യുവാവ് പറഞ്ഞു. അദ്ദേഹം തന്നോട് ചെയ്ത കാര്യങ്ങൾ ഒന്നും വെളിപ്പെടുത്താൻ കഴിയുന്നത് അല്ലെന്നും യുവാവ് വ്യക്തമാക്കി.
Discussion about this post