ന്യൂഡൽഹി : പാരീസ് ഒളിമ്പിക്‌സിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ സംഘത്തിന് ഔദ്യോഗിക പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകിയതെല്ലാം സോഷ്യൽ മീഡിയ വൻ ആഘോഷമാക്കിയിരുന്നു . ഇപ്പോഴിതാ ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള നിമിഷങ്ങൾ ഒരിക്കൽ കൂടെ പങ്കുവയ്ക്കുകയാണ് മനു ഭാക്കർ .
അത്ലറ്റുകൾക്ക് അദ്ദേഹം നൽകുന്ന പ്രചോദനം വളരെ വലുതാണ്. ഞാൻ പ്രധാനമന്ത്രിയെ ആദ്യമായി കാണുന്നത് 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയതിന് ശേഷമാണ്. അന്ന് എനിക്ക് വെറും 16 വയസ്സ് മാത്രമായിരുന്നു. അന്ന് അദ്ദേഹം മാറ്റി നിർത്തി എന്നോട് പറഞ്ഞു. ‘നീ വളരെ ചെറുപ്പമാണ്. ഇതിലും വലിയ വിജയം നേടും. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം എന്നെ സമീപിക്കുക . ആ വാക്കുകൾ എനിക്ക് ഒരു വലിയ പ്രചോദനമായിരുന്നു എന്ന് മനു ഭാക്കർ പറഞ്ഞു.
പിസ്റ്റളിന്റെ തകരാർ മൂലം മെഡൽ നേടാനാകാതെ പോയത് ഹൃദയഭേദകമായ നിമിഷമായിരുന്നു. ടോക്കിയോ ഒളിമ്പിക്സ് പ്രചാരണത്തിന് ശേഷം, പ്രധാനമന്ത്രി പ്രോത്സാഹന വാക്കുകളുമായി എത്തിയിരുന്നു. തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അന്ന് തന്നോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണ്. ആത്മവിശ്വാസം കൈവിടരുത്. ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നായിരുന്നു.
എന്നാൽ എനിക്ക് അതിശയം തോന്നിയത്. അദ്ദേഹത്തിന് ഓരോ കളിക്കാരനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ട് എന്നതിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വിജയങ്ങൾ ആഘോഷിക്കുന്നതിലപ്പുറമായിരുന്നു. ഓരോ കായികതാരത്തെയും പരിപോഷിപ്പിക്കുന്നതിലും പിന്തുണക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത്ലറ്റുകളെ വ്യക്തിപരമായി കാണുകയും അവരുടെ ആശങ്കകൾ ചർച്ച ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്യുന്നത് ഞങ്ങളെ വളരെ യധികം പ്രചോദിപ്പിച്ചു എന്നും മനു ഭാക്കർ കുറിച്ചു.
Leave a Comment