തിരുവനന്തപുരം; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
കാലങ്ങള്‍ എടുത്താണേലും ഈ അനാചാരങ്ങളൊക്കെ മാറുമെന്നും, ജാതിമത ലിംഗ വിവേചനങ്ങളൊന്നും പാടില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പങ്കെടുത്ത കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ തരൂര്‍ എതിര്‍ത്തില്ല. സര്‍ക്കാറിന് ജനങ്ങളുടെ വിശ്വാസത്തിനൊപ്പം നില്‍ക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സത്യവാങ്മൂലം റദ്ദാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്കിയതും
Discussion about this post