ഇടുക്കി: ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു അവശ നിലയില്‍ ആയിരുന്ന ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. കഴിഞ്ഞദിവസം ആണ് കാട്ടാനകൾ തമ്മില്‍ കൊമ്പുകോർത്തത്. ഇതിൽ മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം മുറിവാലൻ അവശനായി വീണിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ഒരാഴ്ച മുൻപായിരുന്നു കാട്ടാനകൾ തമ്മില്‍ ഏറ്റുമുട്ടിയത്. ഒരാഴ്ചയോളം മുറിവാലൻ കൊമ്പൻ പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീണു.
മുറിവില്‍ അണുബാധ ഉണ്ടായതാണ് അവസ്ഥ മോശം ആവാന്‍ കാരണം . ചക്കക്കൊമ്പന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു.
Discussion about this post