തൃശ്ശൂർ : ഈ വരുന്ന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് റെക്കോർഡ് കല്യാണങ്ങളാണ്. സെപ്റ്റംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് 328 കല്യാണങ്ങളാണ്. ഇതോടെ ഗുരുവായൂർ അമ്പലത്തിൽ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണം റെക്കോർഡിലേക്ക് എത്തുകയാണ്. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടൽ അനുസരിച്ച് കല്യാണങ്ങൾ ഇ ഇനിയും ഉയരാനാണ് സാധ്യത.
277 വിവാഹങ്ങളാണ് ഇതിന് മുൻപുള്ള റെക്കോർഡ്. സെപ്റ്റംബർ എട്ടിന് 328 വിവാഹങ്ങൾ നടക്കുകയാണെങ്കിൽ അത് റെക്കോർഡ് ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിന് മുന്നിലുള്ള 4 കല്യാണ മണ്ഡപങ്ങളാണ് വിവാഹങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്.
ചിങ്ങം പിറന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്കും വർധിച്ചിട്ടുണ്ട്. വിവാഹങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടത്താനായില്ലെങ്കിൽ ക്ഷേത്രത്തിൽ വലിയ തിരക്കു വരാനുള്ള സാദ്ധ്യതയുണ്ട്. പാർക്കിംഗിനും മറ്റുമായി കൂടുതൽ സ്ഥലവും സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും വേണ്ടിവരും.
Discussion about this post