നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഭക്ഷണം. ചിലർ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുമ്പോൾ മറ്റുചിലർ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു. മറ്റൊരു പ്രവണതയാണ് ഭക്ഷണം കഴിച്ച ശേഷവും ഉള്ള വിശപ്പ്. ചില ഭക്ഷണങ്ങൾ കാണുമ്പോൾ നിയന്ത്രണം വിട്ട് പോകുന്ന അവസ്ഥ, ഭക്ഷണം കഴിച്ചു കഴിഞ്ഞാലും വിശപ്പ് തോന്നുകയോ മധുരമോ മറ്റെന്തിങ്കിലും കഴിക്കാനോ തോന്നുക എല്ലാം. വിദഗ്ധരുടെ അഭിപ്രായത്തിൽ ചില പ്രത്യേക കാരണങ്ങൾ ഈ ആക്രന്തത്തിന് പിന്നിലുണ്ട്.
ചോക്ലേറ്റ് കഴിക്കാനുള്ള ആർത്തി
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അഭാവമാണ് പലരുടെയും ചോക്ലേറ്റ് ആർത്തിയ്ക്ക് പിന്നിലെ കാരണം. പേശികളുടെയും നാഡീവ്യൂഹങ്ങളുടെയും പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം ആവശ്യമാണ്. അത് കൊണ്ട് തന്നെ പച്ചിലകൾ,നട്‌സ്,വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചോക്ലേറ്റ് ആസക്തി കുറയ്ക്കും.
മധുരത്തോടുള്ള ആസക്തി
ഈ അവസ്ഥയ്ക്ക് കാരണമായി പറയുന്നത് ഇൻസുലിൻ പ്രതിരോധമാണെന്നാണ്. ഇൻസുലിൻ പ്രതിരോധ ശേഷിയുള്ള ആളുകൾക്ക് ഭക്ഷണശേഷം അൽപ്പം നടക്കുന്നത് മധുരത്തിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ ധാരാളം ഭക്ഷണം ഉണ്ടെങ്കിലും അത് കോശങ്ങളിലേക്ക് എത്തുന്നില്ല. അത് കൊണ്ടാണ് ശരീരം മധുരത്തോട് ആസക്തി കാണിക്കുന്നത്.
ഉപ്പിനോടുള്ള ആസക്തി
ചിലർ കുറേ ഉപ്പിട്ട് ഭക്ഷണം കഴിക്കുന്നത് കാണാം. ഇത് ചിലപ്പോൾ ശരീരത്തിലെ സോഡിയം അഭാവത്തിന്റെ ലക്ഷണമാവാം. ഉപ്പിന്റെ അംശം അമിതമാകുന്നത് പല തരം പ്രശ്‌നങ്ങൾക്ക് കാരണമാകാം.
റെഡ് മീറ്റ് ആസക്തി
അയണിന്റെ അഭാവമാണ് ബീഫ്, പോർക്ക് പോലുള്ള റെഡ് മീറ്റ് കഴിക്കാനുള്ള ആസക്തിയായി മാറുന്നത്. ശരീരത്തിൽ ഓക്‌സിജൻ വിതരണത്തിന് ആവശ്യമായ ഹീമോഗ്ലോബിൻ ഉത്പാദനത്തിന് അയൺ ആവശ്യമാണ്. സ്ത്രീകൾ,കുട്ടികൾ,സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നവർ എന്നിവർക്ക് അയണിന്റെ അഭാവത്തിനുള്ള സാധ്യത കൂടുതലാണ്. വൈറ്റമിൻ സീ സമ്പുശ്ടമായ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
ഐസ് കഴിക്കാനുള്ള കൊതി
ഐസ് കഴിക്കാനുള്ള ആസക്തി അയൺ അപര്യാപ്ത മൂലമുള്ള വിളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിളർച്ചയുടെ ലക്ഷണമായ ക്ഷീണവും ജാഗ്രതക്കുറവും പരിഹരിക്കുന്നതിന് ശരീരം കണ്ടെത്തുന്ന മാർഗമാണ് ഐസ് കടിച്ചുതിന്നൽ.
സ്ത്രീകൾക്ക് ആർത്തവമോ ഗർഭധാരണമോ ആർത്തവവിരാമമോ അനുഭവപ്പെടുമ്പോൾ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തികൾക്ക് കാരണമാകും. ആസക്തിയിലേക്ക് നയിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥയിലും സമ്മർദ്ദം നിർണായക പങ്ക് വഹിക്കുന്നു.
Discussion about this post