എംപോക്‌സ് പുതിയ വകഭേദം calde Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്ന് ഗവേഷകർ. ഈ വർഷം മാത്രം 615 പേർ മരിക്കുകയും 18,000 പേരിൽ രോഗംസ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡേമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പകരുന്ന വൈറസ് അതിവേഗത്തിലാണ് ജനിതകവ്യതിയാനം സംഭവിക്കുന്നത്. അതിനാൽ ഇത് തടയാനുള്ള പരിശ്രമങ്ങൾക്ക് തടസ്സമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ നിലവിലെ എംപോക്‌സ് വ്യാപനത്തേക്കുറിച്ച് ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾക്ക് ഊന്നൽ നൽകണമെന്നും വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
കോംഗോയ്ക്ക് പുറമെ സ്വീഡൻ, തായ്‌ലന്റ്,പാക്‌സിതാൻ എന്നീ രാജ്യങ്ങളിലും എംപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും എംപോക്‌സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി തീവ്രവ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. 1958ലാണ് ആദ്യമായി കുരങ്ങുകളിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്‌സ് ആദ്യമായി കണ്ടെത്തിയത്.








