ചെന്നൈ: കാരവനിൽ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചിരുന്നുവെന്ന് രാധിക ശരത്കുമാർ. കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം തന്നെ വിളിച്ചതെന്നും രാധിക പറഞ്ഞു. ഇട്ടിമാണി എന്ന ചിത്രത്തിൽ രാധികയും മോഹൻലും ഒന്നിച്ച് അഭിനയിച്ചിരുന്നു.
തന്റെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ മോഹൻലാൽ ഫോണിൽ വിളിച്ചിരുന്നു. തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരം അനുഭവം ഉണ്ടായത് എന്ന് അദ്ദേഹം ചോദിച്ചു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങൾ ഒന്നും തന്നെ സെറ്റിൽ ഉണ്ടായില്ല. നടിമാരുടെ ദൃശ്യങ്ങളാണ് ആളുകൾ കാണുന്നത് എന്ന് വ്യക്തമായതോടെ താൻ ബഹളംവച്ചു. നിർമ്മാണ കമ്പനിയുടെ അധികൃതർ എത്തി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും രാധിക പറഞ്ഞു.
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേർ ഇപ്പോൾ താനുമായി ബന്ധപ്പെടുന്നുണ്ട്. എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. വർഷങ്ങൾ മുൻപുള്ള സംഭവം എന്തിനാണ് ഇപ്പോൾ പറയുന്നത് എന്നും ഇവർ ചോദിക്കുന്നുണ്ടെന്നും രാധിക വ്യക്തമാക്കി.
Discussion about this post