തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് സമാപിക്കും. പൂജപ്പുര മൈതാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങാണ് ഉദ്ഘാടനം ചെയ്യുക.
ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍, വി. മുരളീധരന്, യാത്രാ അംഗങ്ങളായ പി.എം. വേലായുധന്, കെ.പി. ശ്രീശന് മാസ്റ്റര്‍, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, കോഓഡിനേറ്റര്‍ എം.ടി. രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് തമ്പാനൂര്‍, കരമന വഴി പൂജപ്പുരയിലത്തെും. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ വേദിയില്‍ സ്വീകരണം നല്‍കും.
Discussion about this post