സന്ധ്യ കഴിഞ്ഞാൽ കൊതുക് ശല്യം ഭൂരിഭാഗം സ്ഥലങ്ങളിലും പതിവാണ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് കൊതുക് ശല്യം ഇങ്ങനെ കൂടിയും കുറഞ്ഞും ഇരിക്കും. മഴക്കാലത്താണ് സാധാരണ ഗതിയിൽ കൊതുക് ശല്യം രൂക്ഷമാകുന്നത്. പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം.
കൊതുക് വരുമ്പോൾ കൊതുക് തിരികൾ കത്തിച്ചാണ് ഇവയെ പ്രതിരോധിക്കാറുള്ളത്. എന്നാൽ ഇത് കൊതുകുകളെ നിയന്ത്രിക്കുമെങ്കിലും നമ്മുടെ ആരോഗ്യത്തിന് ദോഷമാണ്. ഈ സാഹചര്യത്തിൽ കൊതുകുകളെ ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഈ ജീവികളെ വീട്ടിൽ നിന്നും അകറ്റി നിർത്താൻ പുതീന ഇലകൾകൊണ്ട് കഴിയും. ഇതിൽ നിന്നും വരുന്ന് രൂക്ഷമായ ഗന്ധം ആണ് കൊതുകുകളെ അകറ്റി നിർത്തുന്നത്. പുതിയിന വെള്ളവും ഓയിലും ഇതിനായി ഉപയോഗിക്കാം.
ആദ്യം അരക്കപ്പ് വെള്ളം എടുത്ത് അടുപ്പിൽവച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ഒരു പിടി പുതീന ഇല ഇടുക. നന്നായി തിളപ്പിക്കുക. ശേഷം ഇത് ചൂടാറാൻ വയ്ക്കാം. തണുത്ത് കഴിഞ്ഞാൽ ഈ വെള്ളം അരിച്ചെടുക്കുക. ഇതിന് ശേഷം സ്േ്രപ ബോട്ടിലിൽ ആക്കി വീട്ടിനുള്ളിൽ തളിച്ചുകൊടുക്കാം. ഇത് കൊതുകുകൾ വീടിനുള്ളിലേക്ക് വരുന്നത് തടയുന്നു.
പുതീന ഓയിലുകളും കൊതുകിനെ പ്രതിരോധിക്കാനായി ഉപയോഗിക്കാം. കടകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പുതീന ഇല. ഇത് ശരീരത്തിൽ തേയ്ക്കുന്നത് നമ്മെ കൊതുകു കടിയിൽ നിന്നും രക്ഷിക്കും. പുതീന വീട്ടുമുറ്റത്ത് വളർത്തുന്നതും കൊതുക് ശല്യം കുറയ്ക്കാൻ നല്ലതാണ്.
Discussion about this post