ന്യൂഡൽഹി: ഇന്ത്യക്ക് തായ്‌വാനുമായുള്ള ബന്ധം അടുത്ത കാലത്തായി വാളരെയധികം വർദ്ധിച്ചു വരുന്നതാണ് കണ്ടു വരുന്നത്. അതിന് ചൈനയുമായുള്ള നമ്മുടെ ശത്രുത മാത്രമല്ല കാരണം. മറിച്ച് ലോക സെമി കണ്ടക്ടർ മേഖലയിലെ ഒരു വൻശക്തി തന്നെയാണ് തായ്‌വാൻ എന്നതാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നേതൃത്വത്തിൽ വലിയ പുരോഗതിയാണ് നമ്മുടെ ഇലക്ട്രോണിക് സെമി കണ്ടക്ടർ മേഖലയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിന് വലിയ കുതിപ്പ് നൽകി കൊണ്ടാണ് തായ്‌വാന് പുറമെ സിംഗപ്പൂരുമായും ഇന്ത്യ സെമി കണ്ടക്ടർ മേഖലയിൽ സഹകരണം വ്യാപിപ്പിക്കുന്നത്.
ലോകത്തെ ചിപ്പുകളുടെ പത്ത് ശതമാനവും സെമികണ്ടക്ടർ നിർമ്മാണ ഉപകരണങ്ങളുടെ 20 ശതമാനവും നിർമ്മിക്കുന്ന സിംഗപ്പൂരുമായുള്ള കരാർ ഈ മേഖലയിൽ ഇന്ത്യയിൽ കുതിച്ചുചാട്ടം സൃഷ്‌ടിക്കും.
സെമി കണ്ടക്ടർ ക്ലസ്റ്റർ വികസനം, സെമികണ്ടക്ടർ രൂപകല്പന, നിർമ്മാണം എന്നിവയിൽ ഇന്ത്യയുടെ ശേഷി വളർത്താൻ ഈ സഹകരണം സഹായിക്കും. സിംഗപ്പൂരിലെ സെമികണ്ടക്ടർ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം സുഗമമാക്കും. വ്യവസായങ്ങൾക്ക് ഇന്ത്യയിൽ സ്ഥലവും മനുഷ്യശേഷിയും നൽകും. സിംഗപ്പൂർ സർവ്വകലാശാലകളിലെ സെമികണ്ടക്ടർ കോഴ്‌സുകളിൽ ഇന്ത്യക്കാർക്ക് പ്രവേശനം നൽകും. തുടങ്ങിയ കാര്യങ്ങളാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനം ആയത്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും, ഇനി വരാൻ പോകുന്ന കാലത്തും ഒഴിച്ച് കൂടാൻ പറ്റാത്തതാണ് സെമി കണ്ടക്ടർ മേഖല. ആ മേഖലയിൽ ഇന്ത്യൻ കുതിപ്പിന് ഇപ്പോഴുള്ള സിംഗപ്പൂർ സഹകരണം വലിയ രീതിയിൽ സഹായിക്കും എന്ന് ഉറപ്പാണ്.
Discussion about this post