കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നടി സൗമ്യ എന്ന ഡോ. സുജാത. പ്രമുഖ സംവിധായകൻ തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. 18 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു തനിക്ക് ദുരനുഭവം നേരിട്ടതെന്നും സാധാരണ ജീവിതത്തിലേക്ക് എത്താൻ മുപ്പത് വർഷം വേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തി.
ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചത്. മകളായി കരുതുന്നുവെന്ന വ്യാജേനയാണ് സംവിധായകൻ തന്നോട് അടുത്തതെന്നും താരം പറയുന്നു. അദ്ദേഹത്തിൻറെ പേര് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. തന്നോട് മോശമായി പെരുമാറിയ നടൻറെ പേര് ഹേമ കമ്മിറ്റി റിപ്പോർട്ടിലുൾപ്പടെയുണ്ടെന്നും സൗമ്യ പറയുന്നു. സംവിധായകർ തുടങ്ങി നടൻമാരും സിനിമയിലെ സാങ്കേതിക പ്രവർത്തകരും വരെ മോശമായി പെരുമാറിയിട്ടുണ്ട്. ശരീരത്തിലേക്ക് ഒരാൾ ഒരിക്കൽ മുറുക്കിത്തുപ്പിയെന്നും കൂടെപ്പോരാൻ ആവശ്യപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി. മുപ്പത് വർഷത്തോളമെടുത്താണ് ഈ ദുരനുഭവങ്ങളിൽ നിന്ന് താൻ കരകയറിയതെന്നും താരം വെളിപ്പെടുത്തുന്നു.
ഭാര്യ അടുത്തില്ലാതിരുന്ന സമയത്ത്, മോളെ എന്ന് വിളിച്ച് ചുംബിച്ചുവെന്നും പുറത്തൊരാളോട് പോലും പറയാൻ പറ്റാതെ വിറങ്ങലിച്ച് പോലെന്നും താരം വെളിപ്പെടുത്തി. പുറത്ത് പറഞ്ഞാൽ ആളുകളെന്ത് കരുതുമെന്ന് വിചാരിച്ച് വീണ്ടും അവരുടെ വീട്ടിൽ പോയി എന്നും അദ്ദേഹം ക്രൂരമായി പീഡിപ്പിച്ചുവെന്നും അവർ പറയുന്നു. സ്വകാര്യഭാഗത്ത് ദണ്ഡ് കുത്തിക്കയറ്റിയെന്നും തൻറെ കുഞ്ഞിനെ അയാൾക്ക് വേണമെന്ന് പറഞ്ഞുവെന്നും സൗമ്യ കൂട്ടിച്ചേർത്തു
Discussion about this post