ജക്കാർത്ത: ഫ്രാൻസിസ് മാർപ്പാപ്പയെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഐഎസ് ഭീകരരെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജക്കാർത്തയിൽ എത്തിയപ്പോഴായിരുന്നു ഇവർ ഫ്രാൻസിസ് മാർപ്പാപ്പയെ കൊലപ്പെടുത്താനായി പദ്ധതിയിട്ടിരുന്നത്.
ജക്കാർത്തയിൽ അടുത്തിടെയായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംശയമുള്ളവരുടെയെല്ലാം വീടുകളിലും രഹസ്യ താവളങ്ങളിലും ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തി. ഇതിൽ തോക്കുകളും മാരകായുധങ്ങളും മുതൽ അത്യാധുനിക ഡ്രോൺവരെ പോലീസ് കണ്ടെത്തുകയായിരുന്നു. ശേഷം കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്തു. അപ്പോഴായിരുന്നു മാർപ്പാപ്പയെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്ന കാര്യം പുറത്തുവന്നത്. 2019 ൽ ഇസ്ലാമിക് സ്റ്റേറ്റിലെ സംഘമാണ് ചീഫ് സെക്യൂരിറ്റി മിനിസ്റ്ററായ വിരന്റോയെ ആക്രിമിച്ചത്.
അറസ്റ്റിലായ ഏഴ് പേരും ജക്കാർത്തയിൽ തന്നെ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ 2, 3 തിയതികളിൽ ആയിരുന്നു ഇവർ പിടിയിലായത്. ബാഗോർ, ബെക്‌സായി എന്നീ സ്ഥലങ്ങളിൽ നിന്നായിരുന്നു ഇവർ പിടിയിലായത് എന്നും പോലീസ് അറിയിച്ചു.
ജക്കാർത്ത സന്ദർശനത്തിനിടെ മാർപ്പാപ്പ ഇസ്തിഖ്വാൽ മസ്ജിദിൽ സന്ദർശനം നടത്തുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതാണ് ഭീകരരെ ചൊടിപ്പിച്ചത്. മസ്ജിദ് സന്ദർശനത്തിനിടെ കൊലപ്പെടുത്താൻ ആയിരുന്നു ഗൂഢാലോചന നടത്തിയിരുന്നത് എന്നാണ് സൂചന.
Discussion about this post