പല വീടുകളിലും നേരിടുന്ന പ്രധാന പ്രശ്‌നം ആയിരിക്കും പല്ലി ശല്യം. അടുക്കളകൾ താവളമാക്കുന്ന പല്ലികൾ വലിയ ബുദ്ധിമുട്ടാണ് വീട്ടമ്മമാർക്ക് ഉണ്ടാക്കുക. ഭക്ഷണ പദാർത്ഥങ്ങൾ ശരിയായി അടച്ചുവച്ചില്ലെങ്കിൽ ഇവ വന്ന് തലയിടും. ചിലപ്പോൾ പല്ലികൾ അതിലേക്ക് വീഴുകയോ കാഷ്ഠിക്കുകയോ ചെയ്യാറുണ്ട്. ഇത് നമ്മുടെ ശരീരത്തിനുള്ളിൽ എത്തിയാൽ മരണം വരെ സംഭവിക്കാം.
അതുകൊണ്ട് തന്നെ പല്ലികളെ വീട്ടിൽ തുരത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ്. എന്നാൽ അതിന് വേണ്ടി ഒരിക്കലും കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കരുത്. പല്ലികളെ ഓടിക്കാനായി പ്രകൃതിദത്തമായ ഒരു മരുന്ന് എങ്ങിനെ ഉണ്ടാക്കും എന്ന് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് ഒരു ടീസ്പൂൺ പഞ്ചസാരയാണ്. ഒരു ബൗളിലേക്ക് പഞ്ചസാര എടുക്കാം. ശേഷം ഇതിലേക്ക് അതേ അളവിൽ സോഡാപൊടിയും ചേർക്കാം. ശേഷം ഇത് നന്നായി മിക്‌സ് ചെയ്യുക. അൽപ്പ നേരം ഈ മിശ്രിതം ഇങ്ങനെ വയ്ക്കാം. ശേഷം ഇവ ആവശ്യമുള്ള ഭാഗങ്ങളിൽ ഇട്ട് കൊടുക്കാം.
പാത്രം കഴുകുന്ന സിങ്ക്, പാത്രങ്ങൾ വയ്ക്കുന്ന ഭാഗം, ഗ്യാസ് സ്റ്റൗവിന്റെ അടിഭാഗം തുടങ്ങി എല്ലായിടത്തും ഇട്ട് കൊടുക്കുക. രാത്രി കാലങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് ആയിരിക്കും ഉചിതമാകുക. സോഡാപ്പൊടി ഉള്ളതിനാൽ ഉറുമ്പുകൾ എത്തുമോയെന്ന ഭയവും വേണ്ട. പല്ലികളെ മാത്രമല്ല പാറ്റകളെയും ഇതേ സൂത്രം ഉപയോഗിച്ച് ഓടിക്കാം.
Discussion about this post