തിരുവനന്തപുരം: കുടിവെള്ള പ്രശ്നം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭ പരിധിയിൽ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റി. കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നാളത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.ഓണപ്പരീക്ഷയുടെ കാര്യത്തിൽ വിശദ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ നാല് ദിവസങ്ങളായി നഗരത്തിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷമായി തുടരുകയാണ്.
ഇത് കൂടാതെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകളുടെ കാര്യത്തിൽ വേണ്ട നടപടിയെടുക്കാൻ നേരത്തെ കലക്ടറോട് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
Discussion about this post