തിരുവനന്തപുരം : മൂന്നു ദിവസം കേരളത്തിൽ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ എറണാകുളം തൃശ്ശൂർ കോഴിക്കോട് മലപ്പുറം കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
കേരളതീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഴ കനക്കുന്നത്..
Discussion about this post