ദില്ലി: അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലെ നൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും ആരോഗ്യ രംഗത്ത് പരിചരണം നൽകുന്ന 5,000പേരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും.
നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. . ഉദ്യോഗാർഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം എന്നതാണ് ഇസ്രായേൽ മുന്നോട്ട് വയ്ക്കുന്ന മിനിമം യോഗ്യത . കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഈ വർഷമാദ്യം സമാനമായ റിക്രൂട്ട്മെന്റ് ഇസ്രായേൽ നടത്തിയിരുന്നു.വിജയികളായ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ് എന്നിവയ്‌ക്കൊപ്പം 1.92 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളമായി ഇസ്രായേൽ വാഗ്ദാനം ചെയ്തത്.
Discussion about this post