ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൻറെ പേരിൽ രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ തകർക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മരുളീധരൻ.ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കരുത് എന്ന് മുന്നറിയിപ്പ് നൽകുന്ന രാഹുൽ ഗാന്ധി ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലോക്‌സസഭാ പ്രതിപക്ഷ നേതാവിൻറെ വിഡിയോ സന്ദേശം അദാനി ഓഹരികളിൽ നിക്ഷേപിച്ച സാധാരണക്കാരടക്കം ലക്ഷക്കണക്കിന് പേർക്ക് കനത്ത നഷ്ടമുണ്ടാക്കിയിരിക്കുകയാണ്.ഇന്ത്യൻ ഓഹരി വിപണി തകർന്നാൽ ആർക്കാണ് നേട്ടമെന്ന് അദ്ദേഹം ചോദിച്ചു. വിപണികളെ തളർത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കൻ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിൻറെ ശൈലി.കഴിഞ്ഞവിവാദത്തിലും അവർ കോടികളുടെ ലാഭമുണ്ടാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അന്നത്തെ ആരോപണങ്ങൾ തെറ്റെന്ന് വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തുകയും സുപ്രീംകോടതി ആ കണ്ടെത്തൽ ശരിവയ്ക്കുകയും ചെയ്തതാണ്. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചതിന് സെബി നൽകിയ നോട്ടീസിന് മറുപടി നൽകാതെ, അതിൻറെ ചെയർപേഴ്‌സണെ ആക്രമിക്കുന്ന വിദേശശക്തികളുടെ ലക്ഷ്യമെന്തെന്ന് പ്രതിപക്ഷത്തിന് അറിയാത്തല്ല.രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലേയ്‌ക്കെത്തിക്കാനുള്ള ശ്രീ.നരേന്ദ്രമോദിയുടെ ശ്രമത്തെ ഇല്ലാതാക്കുകയാണ് രാഹുൽ ഗാന്ധിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
”മകൻ മരിച്ചാലും മരുമോളുടെ കണ്ണീർ കണ്ടാൽ മതി” എന്ന് പറഞ്ഞതുപോലെയാണ് കോൺഗ്രസുകാരുടെ മനസ്.ഹിൻഡൻബർഗിലെ പ്രധാന നിക്ഷേപകൻ രാഹുൽ ഗാന്ധിയുടെ സുഹൃത്ത് ജോർജ് സോറോസ് ആണെന്നെതാണ് മറ്റൊരു തമാശ.ഇന്ത്യൻ വിപണിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകുന്ന കോൺഗ്രസ്, ഇതിലൂടെ നേടുന്ന ലാഭമെന്തെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കണമെന്ന് വി മുരളീധരൻ.
Discussion about this post