ഉത്രാടത്തിനൊപ്പം പാഞ്ഞ് സ്വർണ്ണവില ; കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

Published by
Brave India Desk

തിരുവനന്തപുരം : ഉത്രാട പാച്ചിലിൽ മലയാളികളോടൊപ്പം കുതിച്ചുപാഞ്ഞ് കേരളത്തിലെ സ്വർണ്ണവിലയും. സ്വർണ്ണവിലയിൽ റെക്കോർഡിന് തൊട്ടരികിൽ ആയാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 6865 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയാണിത്.

കഴിഞ്ഞ മെയ് 20ന് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വർണ്ണവിലയിലെ റെക്കോർഡ് നേട്ടം. ഇന്നത്തെ സ്വർണ്ണവില പവന് 54,920 രൂപയാണ്. വെള്ളി വിലയിലും ഇന്ന് വർദ്ധനയുണ്ട്. ഗ്രാമിന് രണ്ട് രൂപ വർദ്ധിച്ച് 95 രൂപയാണ് വെള്ളി വില.

അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണവിലയിലെ മുന്നേറ്റമാണ് കേരളത്തിലും വില ഉയരാൻ കാരണമായിട്ടുള്ളത്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടായിട്ടുള്ള സൂചനകൾ, പണപ്പെരുപ്പ ആശങ്കകൾ, ജിയോ പൊളിറ്റിക്കൽ കാരണങ്ങൾ എന്നിവയാണ് സ്വർണ്ണവില മുന്നോട്ടു കുതിക്കുന്നതിനുള്ള കാരണം.

Share
Leave a Comment

Recent News