ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തന്നോട് ചിലർ ആവശ്യപ്പെട്ടന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. എന്നാൽ ആ ആവശ്യം താൻ നിരസിച്ചു. ജനങ്ങളെ സേവിക്കുക എന്നതിൽ കവിഞ്ഞ് രാഷ്ട്രീയത്തിൽ തനിക്ക് മറ്റ് മോഹങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഒരു അനുഭവം പങ്കുവയ്ക്കാനുണ്ട്. ഇവിടെ ആരുടെയും പേരുകൾ താൻ എടുത്ത് പറയുന്നില്ല. നിങ്ങൾ പ്രധാനമന്ത്രിയാകും എങ്കിൽ പിന്തുണയ്ക്കാമെന്ന് പറഞ്ഞ് ചിലർ തന്നെ സമീപിച്ചിരുന്നു. എന്തിനാണ് നിങ്ങൾ തന്നെ പിന്തുണയ്ക്കുന്നത് എന്നും, ഈ ആവശ്യം എന്തിന് താൻ അംഗീകരിക്കണം എന്നും വന്നവരോട് താൻ ചോദിച്ചു.
പ്രധാനമന്ത്രി ആകുകയല്ല തന്റെ ലക്ഷ്യം. സ്വന്തം മനസാക്ഷിയ്ക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കുക എന്നതാണ്. തന്റെ മനസാക്ഷിയാണ് തനിക്ക് ഏറ്റവും വലുത് എന്നും നിധിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
അതേസമയം ഏത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് സംഭവം ഉണ്ടായത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 2019 ലും 2024 ലും അദ്ദേഹം എംപി സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. എങ്കിലും ഈ വർഷത്തെ ലോക്സഭാല തിരഞ്ഞെടുപ്പിന്റെ സമയത്താണ് സംഭവം ഉണ്ടായത് എന്നാണ് സൂചന
Discussion about this post