തിരുവനന്തപുരം: ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥി എസ്എഫ്ഐ നേതാക്കളുടെ മാനസീക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മധ്യമേഖല ഐജി, കോളേജ് പ്രിന്‍സിപ്പല്‍, ജില്ല പട്ടിക ജാതി വികസന ഓഫിസര്‍ എന്നിവരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്‍കിയത്. തങ്ങള്‍ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് പണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് നിവേദനം നല്‍കിയിരുന്നു. സംഭവത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. ഇതേ തുടര്‍ന്നാണ് കമ്മീഷന് വിഷയത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ടത്.
കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി പീഢന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ കമ്മീഷനു ഭാരതീയ ജനതാ പട്ടികജാതി/വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്
അഡ്വ. പി.സുധീര്‍ പരാതി നല്‍കിയിരുന്നു.
എസ്എഫ്ഐ നേതാക്കളുടെ പേരില്‍ ആത്മഹത്യകുറിപ്പെഴുതിവച്ച് ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയായ പാലാ സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചത് ചര്‍ച്ചയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി, വിഎച്ചപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭത്തിലാണ്.
Discussion about this post