ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസയച്ച് ഇന്ത്യ. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്. ഉടമ്പടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടമ്പടിയുടെ പുനരവേലാകനം ആവശ്യമായ സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് നോട്ടീസിൽ വ്യക്തമാക്കുന്നു. ഉടമ്പടി പുനപരിശോധിക്കുന്നതിൽ സർക്കാർതല ചർച്ചകൾ ആരംഭിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
1960ലെ ഉടമ്പടിയിൽ ദേദഗതി ആവശ്യപ്പെട്ട് 2023 ജനുവരിയിൽ ഇന്ത്യ പാകിസ്താന് നോട്ടീസ് അയച്ചിരുന്നു. കരാർ നടപ്പാക്കുന്നതിൽ പാകിസ്താൻ സഹകരിക്കാത്തതിനെ തുടർന്നാണ് വീണ്ടും ഇന്ത്യ നോട്ടീസ് അയച്ചത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് അന്ന്് സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പ് വച്ചത്. ബിയാസ്, സത്‌ലജ്, രവി, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ ജലം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശമാണ് ഉടമ്പടി പ്രകാരം നൽകിയിരുന്നത്. അന്ന് ലോകബാങ്ക് ആയിരുന്നു കാരാറിന് മദ്ധ്യസ്ഥം വഹിച്ചത്.
ഉടമ്പടി പ്രകാരം, പടിഞ്ഞാറ് സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലം പാകിസ്താനാണ്. എന്നാൽ, ഈ നദികളിലെ വെ്ള്ളം കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് ഇന്ത്യക്ക് ഉപയോഗിക്കാം. മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജലവൈദ്യുത പദ്ധതികൾക്ക് ഈ ജലം ഉപയോഗിക്കാനും ഉടമ്പടി ഇന്ത്യയെ അനുവദിക്കുന്നു.
എന്നാൽ, ഉടമ്പടി പ്രകാരം അനുവദിച്ചിട്ടുള്ള ജലം ഉപയോഗിക്കാനോ അണക്കെട്ട് നിർമിക്കാനോ ഇന്ത്യ ശ്രമിക്കുമ്പോഴെല്ലാം പാകിസ്താൻ അതിന് തടയിടുന്നു. പാകിസ്താൻ വുള്ളാർ ബാരേജ് പദ്ധതി ഇത്തരത്തിൽ പാകിസ്താന്റെ എതിർപ്പിനെ തുടർന്ന് ദീർഘ കാലമായി 1987ൽ നിർത്തിവച്ച ദീർഘകാല പദ്ധതിയാണ്. ഉടമ്പടി പ്രകാരം, പരസ്പര സ്വീകാര്യമായ പരിഹാരം കണ്ടെത്താൻ ഇന്ത്യപലപ്പോഴായി ശ്രമിച്ചിട്ടും വിഷയം ചർച്ച ചെയ്യാൻ പോലും പാകിസ്താൻ തയ്യാറായില്ല.
സിന്ധു നദീജല ഉടമ്പടി പ്രകാരം, ജമ്മു കശ്മീരിലും ലഡാക്കിലും 13.4 ലക്ഷം ഏക്കർ ജലസേചനം വികസിപ്പിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. എന്നാൽ, കേന്ദ്രഭരണ പ്രദേശങ്ങളിൽ കേവലം 6.42 ലക്ഷം ഏക്കർ ഭൂമിയിൽ മാത്രമാണ് ജലസേചനം നടക്കുന്നത്. ഇത് കൂടാതെ, പടിഞ്ഞാറൻ നദികളായ ഝലം, സിന്ധു, ചെനാബ് എന്നിവയിൽ നിന്നും 3.60 ദശലക്ഷം ഏക്കറിനുള്ള വെള്ളം സംഭരിക്കാനും ഉടമ്പടി ഇന്ത്യയെ അനുവദിക്കുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഉടമ്പടി പുനപരിശോധിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുടെ നോട്ടീസ്.
Discussion about this post