എറണാകുളം: നിഖില വിമൽ നായികയായി എത്തിയ പുതിയ തമിഴ് ചിത്രം ആയിരുന്നു വാഴൈ. 1999 നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ അദ്ധ്യാപികയുടെ വേഷത്തിലാണ് നിഖില എത്തുന്നത്. വലിയ പ്രഷറായിരുന്നു ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഉണ്ടായിരുന്നത് എന്നാണ് നിഖില വിമൽ പറയുന്നത്.
വാഴൈ എന്ന സിനിമ ചെയ്യുമ്പോൾ ആദ്യമെല്ലാം വലിയ പ്രഷർ ആയിരുന്നു. ഇവിടെ നമ്മളെല്ലാം വേഗം ചെയ്യാറുണ്ട്. എന്നാൽ അവിടെ അതൽപ്പം ബുദ്ധിമുട്ട് ആയിരുന്നു. സിനിമയിൽ സീൻ മൊത്തമായിട്ടായിരുന്നു അദ്ദേഹം എടുത്തിരുന്നത്. ഇതായിരുന്നു തന്നെ ഏറെ ബുദ്ധിമുട്ടിച്ചത്.
ആർട്ടിസ്റ്റുകൾ ആദ്യം മുതൽ അവസാനം വരെ ഒരു ടേക്കിൽ ഡയലോഗ് മൊത്തം പറയണം. അതും എല്ലാ ആംഗിളിൽ നിന്നും. തനിക്ക് തെറ്റാതെ ഡയലോഗ് പറയാൻ കഴിഞ്ഞിരുന്നില്ല. പ്രഷറും സങ്കടവുമെല്ലാം വന്നിട്ടുണ്ട് എന്നും നിഖില വ്യക്തമാക്കി. ആദ്യ രണ്ട് ദിവസം വലിയ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ പിന്നീട് അത് ശീലമായി എന്നും നടി കൂട്ടിച്ചേർത്തു.












