കൊച്ചി; കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ. പൊതുദർശനത്തിന് ശേഷം ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറുമെന്ന അറിയിപ്പിനെതിരെയാണ് മകൾ ആശ ലോറൻസ് രംഗത്തെത്തിയത്. പിതാവിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്ന് ആശ കുറ്റപ്പെടുത്തി. മരണശേഷം മൃതദേഹം മെഡിക്കൽകോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ചതി.പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതികൊടും ക്രൂരതയെന്ന് ആശ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവസാന യാത്ര അയപ്പും ചതിയിലൂടെ
അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ മെഡിക്കൽ കോളേജിന് ദാനം കൊടുക്കുവാൻ
അപ്പന്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു
അദ്ദേഹത്തെ അടക്കിയത് കലൂർ
പൊറ്റകുഴി പള്ളി സിമിത്തേരിയിൽ
എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു
ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച്
എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്
പേരകുട്ടികൾടെ മാമ്മോദീസയ്ക്ക്
അപ്പൻ പങ്കെടുത്തുണ്ട്
അമ്മയെ യാത്രയാക്കിയതും പള്ളിയിൽ
ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം
മെഡിക്കൽ കോളേജിന് വിട്ട് കൊടുക്കൽ
കമ്യൂണിസ്റ്റ്കാരുടെ ചതി അവസാനവും
അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും ബൈബിൾ വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു
അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല
‘നിന്റെ വിശ്വാസം നടത്തിക്കോളു ‘ എന്നാണ് പറഞ്ഞത്
സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു
മുത്തമകൾ Suja Dubai ൽ നിന്ന് എന്നും വിളിച്ച് Bible വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു
അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല
അതേ സമയം പരിഹസിച്ചിട്ടുണ്ട്
അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ
മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്
ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ
സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്
CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്
ഒരു കമ്യൂണിസ്റ്റ്.
കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്
CPKM ന് സഹിക്കുന്നില്ല
അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ
പയ്യാമ്പലം ബീച്ചോ
തിരുനാവായായിലോ
വല്യ ചുടുകാട്ടിലോ
അഗ്‌നിക്ക് കൊടുക്കുമായിരുന്നു
അപ്പൻ കൃസ്ത്യാനി ആയി പോയി
അപ്പന്റെ Certificate ൽ
Christain
Latin Catholic എന്നാണ്
അല്ലാതെ
ജാതി ഇല്ല
മതം ഇല്ല
എന്നല്ല
ലോകജനത അറിയുക
കമ്മ്യൂണിസ്റ്റ് ചതി
പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച
ഒരു സഖാവിനോട്
അവസാനമായി ചെയ്യാവുന്ന കൊടും ചതി
കൊടും ക്രൂരത
അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു
പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു
മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്
ദൈവത്തെ സംശയിച്ചത്
ഞങ്ങളോട് പറഞ്ഞിട്ടുള്ളത്
ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്
മൂത്ത മകന്റെ പാർട്ടി അടിമത്തം
സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു
Discussion about this post