പാലക്കാട്:സിപിഎം എംപിയും മുന്‍ പാലക്കാട് എംപിയുമായി എം.എന്‍ കൃഷ്ണദാസിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റ ആശുപത്രിയിലെ പുരുഷ നഴ്‌സ് പ്രസാദ്(27) ഗുരുതരാവസ്ഥയില്‍. പാലക്കാട് ജില്ല ആശുപത്രി ജീവനക്കാരനെ നെഞ്ചിന് ക്ഷതമേറ്റ നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും നെഞ്ചിനും ഇയാള്‍ക്ക് കാര്യമായ പരിക്കുണ്ട്.
സംഭവത്തെ കുറിച്ച് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ-
പാലക്കാട് ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ കൂടെ വന്ന ആളുകള്‍ തിങ്ങി നില്‍ക്കുന്നത് കണ്ട് ആശുപത്രിയിലെ നഴ്‌സായ പ്രസാദ് എല്ലാവരോടും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എല്ലാവരോടും കാഷ്വാലിറ്റിയുടെ പുറത്ത് നില്‍ക്കാനായിരുന്നു പ്രസാദിന്റെ അഭ്യര്‍ത്ഥന. ഇതില്‍ പ്രകോപിതനായ എംഎന്‍ കൃഷ്ണദാസ് എംപി താന്‍ മുന്‍എംപിയാണെന്ന് ആക്രോശിച്ച് തല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പേരും സിപിഎം നേതാവിനൊപ്പം ചേര്‍ന്നു.
പാലക്കാട് വിക്ടോറിയ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഈ സമയം അത്യാഹിത വിഭാഗത്തില്‍ കൊണ്ട് വന്നിരുന്നു. ഇതേസമയം ഇവരെ കൂടാതെ പത്തോളം ഗുരുതരാവസ്ഥയിലുള്ള രോഗികളും അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. അല്‍പസമയത്തിനകം കൃഷ്ണദാസും, മറ്റ് ചില രാഷ്ട്രീയക്കാരും ചെറിയ ആ റൂമിലേക്ക് ഇടിച്ച് കയറി വരികയായിരുന്നു. സ്ഥലപരിമിതി മൂലം ഇവരോട് പുറത്തിറങ്ങി നില്‍ക്കാന്‍ പ്രസാദ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സിപിഎം നേതാവ് അയാളെ തല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ പ്രവര്‍ത്തകര്‍ ഇയാളെ ക്രൂരമായ മര്‍ദ്ദിക്കുകയും ചെയ്തു-ഡോക്ടര്‍ പറയുന്നു.
പ്രസാദിന് കാര്യമായ പരിക്കുണ്ടെന്നും, ശ്വാസതടസ്സമുണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കൃഷ്ണദാസ് ഉള്‍പ്പടെ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം താന്‍ നഴ്‌സിനെ തല്ലിയെന്ന ആരോപണം എംഎന്‍ കൃഷ്ണദാസ് നിഷേധിച്ചു. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയായിരുന്നുവെന്നും കൃഷ്ണദാസ് പറയുന്നു.
Discussion about this post