അമരാവതി : തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തെറ്റ് ഏറ്റുപറഞ്ഞ് തിരുമല തിരുപ്പതി ദേവസ്ഥാനം. ലഡ്ഡു ഉണ്ടാക്കാൻ പോത്തിന്റെ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്ഥാനം ക്ഷമ ചോദിച്ചത്. തുടർന്ന് പ്രസാദം ഉണ്ടാക്കുന്ന അടുക്കളയിൽ ശുദ്ധികലശം നടത്തി.
ഇന്ന് രാവിലെയോടെയാണ് ക്ഷേത്രത്തിൽ മഹാശാന്തി യോഗം നടത്തിയത്. തിരുപ്പതി ദേവന് മായം ചേർത്ത നെയ്യ് കൊണ്ടുണ്ടാക്കിയ പ്രസാദവും ലഡ്ഡൂവും കൊണ്ട് വഴിപാട് നടത്തിയതിൽ ഒരു തെറ്റ് സംഭവിച്ചുവെന്ന് തിരുമല ദേവസ്ഥാനം വ്യക്തമാക്കി. ഇതിനുള്ള പ്രായശ്ചിത്തം എന്ന നിലയ്ക്ക് മഹാശാന്തി യാഗം സംഘടിപ്പിച്ചു. തെറ്റ് തിരുത്തി ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്തുക എന്നതായിരുന്നു യാഗത്തിന്റെ ലക്ഷ്യം.
പഞ്ചഗവ്യം ഉപയോഗിച്ച് ലഡ്ഡു പൊട്ടും (ലഡ്ഡു ഉണ്ടാക്കുന്ന അടുക്കള) അന്നപ്രസാദം പൊട്ടും ( പ്രസാദം ഉണ്ടാക്കുന്ന അടുക്കള ) ശുദ്ധീകരിച്ചു. ഇതുകൂടാതെ ക്ഷേത്ര പരിസരം മുഴുവനും പഞ്ചഗവ്യം ഉപയോഗിച്ച് ശുദ്ധീകരിച്ചുവെന്നും ബോർഡ് വ്യക്തമാക്കി. എട്ട് പുരോഹിതന്മാരും പണ്ഡിതന്മാരും ചടങ്ങിൽ പങ്കെടുത്തു. ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവുവും മറ്റ് ഉദ്യോഗസ്ഥർ എന്നിവരും എത്തി.









Discussion about this post