പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോളിതാ വാട്‌സ്ആപ്പ് സുരക്ഷാ ഫീച്ചറുകളണ് കൊണ്ടുവന്നിരിക്കുന്നത്. അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ ബ്ലോക്ക് ചെയ്യുന്ന ഫീച്ചറാണ് ഇതിൽ എടുത്ത് പറയേണ്ടത്.
ഇതിനായി വാട്‌സ്ആപ്പിലെ സെറ്റിംഗിസിൽ ഫീച്ചർ ഇനാബിൾ ചെയ്യേണ്ടതുണ്ട്. വാട്സ്ആപ്പ് മെനുവിലെ സെറ്റിംഗ്സിൽ പ്രവേശിച്ച് ‘പ്രൈവസി-അഡ്വാൻസ്ഡ്-ബ്ലോക്ക് അൺനോൺ അക്കൗണ്ട് മെസേജസ്’ ഓപ്ഷനുകൾ തിരഞ്ഞെടുത്താൽ ഫീച്ചർ ഇനാബിൾ ആവുന്നതാണ്. കൂടുതൽ സുരക്ഷ ഒരുക്കുക എന്നതാണ് വാട്‌സ്ആപ്പിന്റെ ലക്ഷ്യം.
എല്ലാ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഈ ഫീച്ചർ ബ്ലോക്ക് ചെയ്യില്ല . പരിധിക്ക് അപ്പുറമുള്ള മെസേജുകൾ വന്ന് നിറയുമ്പോളാണ് ഈ ഫീച്ചർ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. സ്പാം മെസേജുകൾ വാട്സ്ആപ്പ് ഉപയോഗം കുറയ്ക്കുന്നു. ഇതിന് തടയിടാൻ പുത്തൻ ഫീച്ചറിനായേക്കും എന്നാണ് മെറ്റ പറയുന്നുത്.
ഇപ്പോൾ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ഇതിന് പുറമേ രണ്ട് ഫീച്ചറുകൾ കൂടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈ മൂന്ന് ഫീച്ചറുകളും സ്മാർട്ട്‌ഫോൺ ആപ്പിൽ മാനുവലി ഇനാബിൾ ചെയ്ത് ഉപയോഗിക്കേണ്ടവയാണ്.
Discussion about this post