തിരുവനന്തപുരം : പിവി അൻവറിനെ തളളുന്ന തീരുമാനങ്ങളുമായി സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ , പാർട്ടി അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിന് പുറമേ എഡിജിപി എം.ആർ അജിത്ത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും തീരുമാനമായി.
കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം വന്നത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തൃശ്ശൂർ പൂരം കലക്കൽ സംഭവത്തിൽ തുടർ നടപടി സ്വീകരിക്കും എന്നും യോഗത്തിൽ തീരുമാനയമായി.
എഡിജിപിക്കെിരെ അന്വേഷണം നടക്കുകയാണല്ലോ. ഇതിന്റെയെല്ലാം റിപ്പോർട്ട് വന്നതിന് ശേഷം എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് ആലോചിക്കാം എന്നുമാണ് യോഗത്തിൽ തീരുമാനമായിരിക്കുന്നത്.
Discussion about this post